ഇന്നലെ
ഞാൻ കണ്ട സ്വപ്നങ്ങൾക്കൊക്കെ
നിന്റെ കണ്ണിലെ
തിളക്കമുണ്ടായിരുന്നു.
ഞാൻ കണ്ട സ്വപ്നങ്ങൾക്കൊക്കെ
നിന്റെ കണ്ണിലെ
തിളക്കമുണ്ടായിരുന്നു.
ചുവന്ന വെയിലിൽ
അരിച്ചിറങ്ങിയ തുമ്പികൾക്കെല്ലാം
നിന്റെ ചിരിയുടെ
തെളിച്ചമുണ്ടായിരുന്നു.
അരിച്ചിറങ്ങിയ തുമ്പികൾക്കെല്ലാം
നിന്റെ ചിരിയുടെ
തെളിച്ചമുണ്ടായിരുന്നു.
ഇന്നലെ
എന്റെ ജനാലയ്ക്കപ്പുറത്ത്
വിരിഞ്ഞ കാട്ടുപൂക്കൾക്ക്
ചുണ്ടിൻ മുകളിലെ നിന്റെ
വിയർപ്പിന്റെ മണമായിരുന്നു
എന്റെ ജനാലയ്ക്കപ്പുറത്ത്
വിരിഞ്ഞ കാട്ടുപൂക്കൾക്ക്
ചുണ്ടിൻ മുകളിലെ നിന്റെ
വിയർപ്പിന്റെ മണമായിരുന്നു
സന്ധ്യയ്ക്ക് ചാറിപ്പറന്ന
മഴത്തുള്ളികൾക്ക്
മെല്ലിച്ച നിന്റെ വിരലുകളുടെ
തണുപ്പായിരുന്നു
മഴത്തുള്ളികൾക്ക്
മെല്ലിച്ച നിന്റെ വിരലുകളുടെ
തണുപ്പായിരുന്നു
ഇന്നലെ
വിളറിയ രാത്രിയിലെ
നക്ഷത്ര മുല്ലകൾക്ക്
നിന്റെ പരിഭവങ്ങളുടെ
വിറയലായിരുന്നു
വിളറിയ രാത്രിയിലെ
നക്ഷത്ര മുല്ലകൾക്ക്
നിന്റെ പരിഭവങ്ങളുടെ
വിറയലായിരുന്നു
പാതിരാക്കാറ്റിന്
പാതി മൂളാനുള്ളത്
നിന്റെ ഗദ്ഗദങ്ങളുടെ
ശീലായിരുന്നു
പാതി മൂളാനുള്ളത്
നിന്റെ ഗദ്ഗദങ്ങളുടെ
ശീലായിരുന്നു
എന്തോ ....
ഇന്നലെ
ഞാൻ കണ്ട സ്വപ്നങ്ങൾക്കൊക്കെ
നിന്റെ കണ്ണിലെ
തിളക്കമുണ്ടായിരുന്നു.
ഇന്നലെ
ഞാൻ കണ്ട സ്വപ്നങ്ങൾക്കൊക്കെ
നിന്റെ കണ്ണിലെ
തിളക്കമുണ്ടായിരുന്നു.
![]() |
വര: കരോത്ത് |
No comments:
Post a Comment