19 March 2012

ഒരു കവിത ജനിക്കുന്നു  


എന്തെങ്കിലുമൊന്നു ഇക്കുറി....
ഇക്കുറി അവധിക്കു എന്തെങ്കിലുമൊന്നു
എഴുതണമെന്നു നിനച്ച് ഉറപ്പിച്ചാണ് 
കരിപ്പൂരില്‍ പറന്നിറങ്ങിയത് 
പകിട്ട് ചെറുകഥക്കാനെന്കിലും കവിതയോടാനെനിക്ക് കൂറ് 
നിലാവിന്റെ തണുപ്പിനെ കുറിച്ചൊന്നു...
നനുത്ത രാത്രികളില്‍ മാന്തോപ്പില്‍ 
അതുണ്ടാക്കുന്ന വിചിത്ര 'കൊലഷുകളെ' കുറിച്ച് 
കുട്ടിച്ചാത്തന്‍ കാവുകളില്‍ അപ്പോഴുയരുന്ന 
തുടി കൊട്ടിനെ കുറിച്ച് 
പേനയില്‍ മഷി നിറയ്ക്കണം ...ചട്ട 
പുസ്തകമെടുത്തു വെക്കണം 
പൊടി പിടിച്ചു കിടക്കുന്ന എഴുത്ത് 
മേശ വൃത്തിയാക്കണം 
ഒരു കൂജയില്‍ വെള്ളവും അതിന്‍ 
പുറത്തൊരു മൊന്തയും വേണം 
മേശക്കു മുന്നിലെ ജനല്‍ തുറന്നിട്ടാല്‍ 
ഒരു ചീന്തു തണുത്ത കാറ്റ് ഉള്ളില്‍ കയറും. 
ഇത്രയും മതി തയ്യാറെടുപ്പുകള്‍ ... ഇനി 
എഴുതി തുടങ്ങണം 
" നോക്കെന്ന് എന്റെ ലാപ്ടോപ്പില്‍ 
കേസ്പെരെസ്കി അപ്പ്‌ടെറ്റവുന്നില്ല"
നല്ല പാതിയുടെ ആദ്യ പരിഭവം 
ഇനി അവളുടെ ലാപ്ടോപ്പ് തുറക്കണം 
ആ സാധനം അപ്ടെട്ടവാത്തത് എന്താണെന്ന് നോക്കണം 
ഒടുവില്‍ 
ഓട്ടോ അപ്ഡേറ്റ് ഓണ്‍ ആക്കി വെക്കാന്‍ അവളെ 
ഓര്‍മപ്പെടുത്തണം 
ഇനി 
ആദ്യ വരിയാവാം
"ഞാന്‍ പപ്പേനെ വരച്ചത് കണ്ടോ...?"
അതൊന്നു വാങ്ങി നോക്കണം 
നന്നായിട്ടുണ്ട് ... പക്ഷെ 
പപ്പേന്റെ തലേലെന്താടീ ഒരു കാക്കകൂട്..?
"ഓ ഈ പപ്പേന്റെ ഒരു കാര്യം !!
നേവി തൊപ്പിയാ അത്"
ഓഹോ...
എന്നാലത് ഇങ്ങനെ വരച്ചാലൊന്നുകൂടി നന്നാവു-
മെന്നവള്‍ക്ക് കാണിച്ചു കൊടുക്കണം 
ഇനി
എഴുതാനല്ല സമയം 
ഭക്ഷണം കഴിക്കണം ... ഈ ഗ്രാമത്തിലെല്ലാം 
നേരത്തെയാക്കണം.
രാത്രി 
ചൈനീസ് ടേബിള്‍ ലാമ്പിന്റെ 
കൊച്ചു വൃത്തത്തില്‍ പുസ്തകം തുറന്നപ്പോള്‍........
"രാവിലെ നേരത്തെ ഉണര്‍ണതാ...
എനിക്കുറങ്ങണം..." എന്നായി പരിഭവം 
പിറ്റേന്ന് 
ബൈക്കിന്റെ ഇന്‍ഷുറന്‍സ് അടയ്ക്കണം, അതിന്റെ 
എഞ്ചിന്‍ ഒന്ന് സ്മൂതാക്കിയെടുക്കണം
വാട്ടര്‍ ടാങ്ക് ഒന്ന് കഴുകി എടുക്കണം, കുലച്ച 
വാഴയ്ക്കൊരു കുത്ത് കൊടുക്കണം,
ഒരു നീണ്ട വടിയില്‍ ചൂല് കെട്ടി മാറാലയടിക്കണം 
അതിനിടയില്‍ 
"സുനി ഏട്ടാ ...മ്മളെ റോഡിന്റെ ഒരു പ്രശ്നവുണ്ട് 
വയിന്നേരം പാല്യാട്ടെ കോലായില്‍ ജനറല്‍ ബോഡി"
സന്ധ്യക്ക്‌ 
മടപ്പള്ളി പോകണം കൊച്ചു 
പീടിക സൌഹൃദങ്ങള്‍ പുതുക്കണം 


"പപ്പാ നമുക്ക് പറമ്പില്‍ ഒരു ആമ്പല്‍കുളം വേണം"
"നോക്കുന്ന് ഈ അയലൊന്നു ടൈറ്റാക്കി കെട്ടണം"
"വേസ്റ്റ് ഇടാന്‍ ഒരു കമ്പോസ്റ്റ് കുഴി വേണം"
"വടകര പോന്നെങ്കില്‍ എന്റെ മരുന്നൊന്നു വാങ്ങണം"


കൊത്തി കിളച്ചു വെള്ളരിയും വെണ്ടയും നടണം
രാവിലെ കളിയ്ക്കാന്‍ പുല്ലു ചെത്തി 
ബാറ്റ്മിന്ടന്‍ കോര്‍ട്ട് ഉണ്ടാക്കണം 
ചെറിയേരി തിറ കാണാന്‍ പോണം 


കരണ്ട് ബില്ലടക്കണം, പറമ്പിലെ പുളി പറിക്കണം 
മാളുന്റെ സ്കൂളില്‍ പീട്ടീയെ മീറ്റിംഗില്‍ പങ്കെടുക്കണം 
മാസത്തെ ക്വാട്ട നല്‍കി ഗ്യാങ്ങിനെ സല്ക്കരിക്കണം 
'റാവീസില്‍' ന്യൂ ഇയര്‍ ആഘോഷിക്കണം 
പെന്‍ഷന്‍ മുടങ്ങാതെ കിട്ടാന്‍ 
ബാങ്കില്‍ ലൈവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം 


രണ്ടു ലൈഫ് പോളിസി എങ്കിലും എടുക്കണം
രാത്രി മുടങ്ങാതെ പവര്‍ക്കട്ട് കാണണം 


അതിനിടയില്‍ 
എല്ലാം ഒന്നൊതുക്കി എഴുതാനിരുന്നപ്പോള്‍ ...
ബീപ് ബീപ് 
ഫോണില്‍ ചിലപ്പ്‌
യു ഹാവ് ഗോട്ടെ മെയില്‍ 
അടുത്ത പ്രൊജക്റ്റ്‌. ഹിയര്‍ ഈസ്‌ യുവര്‍ ടിക്കറ്റ്‌


എഴുതാം ഇനി അടുത്ത വരവിന്
സാരമില്ല 
പേനയിലെ ഉണങ്ങിയ മഷി കഴുകി കളഞ്ഞു 
വീണ്ടും നിറക്കാം...
അവധികള്‍ ഇനിയുമുണ്ടല്ലോ....
നിലാവുമുണ്ടാവുമാപ്പോള്‍ 


കവിതയ്ക്ക് സമയമായിട്ടില്ല... 

3 comments:

 1. from the above STATEMENT... onnu manasillayee... barayakum barthavinum vearay vearay laptopundeenu pineee aateill kasperskay antivirus outdated aaneeum ....

  ReplyDelete
 2. കാലം ചലിക്കും കൂടെ നാമും ഒഴുക്കിലായ്
  വേറെന്തു ചെയ്തെന്ന ചോദ്യം മദിച്ചിടും
  കാലത്തിനോട്ടങ്ങള്‍ കാലക്കേടായിടില്‍
  കാലം നിലക്കുമ്പോള്‍ ഓര്‍മ്മകള്‍ മാഞ്ഞിടും

  വിത്തുപോലോര്‍മ്മകള്‍ പത്തു മുളച്ചിടാന്‍
  ചത്തുപോകില്‍ തന്നെ പത്തുപെരോര്‍ത്തിടാന്‍
  മെത്തമേല്‍ കൂടുന്ന മൊത്തം നിമിഷങ്ങള്‍
  ചത്തതിന്നപ്പുറത്തെക്കായി വച്ചിടാം.

  അപ്പോ ഞാനും കൂടീട്ടുണ്ട് ഇങ്ങളെ പിന്നാലെ! :)

  ReplyDelete